പാരിതോഷികം പ്രഖ്യാപിച്ച് കേരളാ ഹോക്കി ഫെഡറേഷൻ

നാല് പതിറ്റാണ്ടിന് ശേഷം ഒളിംപിക് മെഡൽ അണിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹോക്കി. ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ ഗോൾമഴയിൽ ജർമനിയെ മുക്കി ഇന്ത്യക്ക് ചരിത്ര വെങ്കലം. നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ ടീമിന്റെ വിജയ ശില്പിയായ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് അഭിനന്ദന പ്രവാഹം.
ടീമിനും പി.ആർ. ശ്രീജേഷിനും അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരളാ ഹോക്കി ഫെഡറേഷൻ.
Read Also: അഭിമാന നെറുകയിൽ കേരളം; മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ്
അഭിനന്ദന പ്രവാഹം
പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയുടെ ചരിത്ര വിജയത്തിന് അഭിനന്ദനം അറിയിച്ചു.
ഇന്ത്യൻ ടീമിന്റേത് ചരിത്ര വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും മോദി അറിയിച്ചു.
1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിംപിക് മെഡൽ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
Story Highlights: Kerala Hockey Federation announces prize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here