Advertisement

കൃണാൽ പാണ്ഡ്യ കൊവിഡ് മുക്തനായി

August 5, 2021
Google News 2 minutes Read
kruna pandya covid negative

ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിച്ച ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യ കൊവിഡ് മുക്തനായി ഇന്ത്യയിലേക്ക് തിരിച്ചു. കൊവിഡ് ബാധിച്ച് ക്വാറൻ്റീനിൽ ആയിരുന്നതിനാൽ പരമ്പര അവസാനിച്ച് മടങ്ങിയ സംഘത്തോടൊപ്പം കൃണാൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ താരത്തിനു കൊവിഡ് ഭേദമായെന്നും നാട്ടിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. (kruna pandya covid negative)

ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിനു പിന്നാലെയാണ് പാണ്ഡ്യ കൊവിഡ് ബാധിതനായത്. പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചു. ഇതോടെ അവസാന രണ്ട് മത്സരങ്ങളിൽ അഞ്ച് ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു.

Read Also: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ: 183ന് എല്ലാവരും പുറത്ത്

കൊ​വി​ഡ് ബാ​ധി​ച്ച കൃ​ണാ​ൽ പാ​ണ്ഡ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ർ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ൻ കി​ഷ​ൻ, യു​സ് വേ​ന്ദ്ര ചാ​ഹ​ൽ, കൃ​ഷ്ണ​പ്പ ഗൗ​തം, ദീ​പ​ക് ചാ​ഹ​ർ എ​ന്നി​വ​രെ ഐ​സോ​ലേ​ഷ​നി​ൽ പ്ര​വേ​ശി​ച്ചി​തോ​ടെ ഇ​ന്ത്യ​ക്കു ടീ​മി​ൽ മു​ഴു​വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തേ​ണ്ടി​വ​ന്നു. ചേ​ത​ൻ സ​ക്ക​രി​യ, ദേ​വ​ദ​ത്ത പ​ടി​ക്ക​ൽ, നി​തീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ് എ​ന്നി​വ​ർ ഇ​ന്ത്യ​ക്കാ​യി അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. അവസാന മത്സരത്തിൽ മലയാളി താരം സന്ദീപ് വാര്യറും ഇന്ത്യക്കായി അരങ്ങേറി.

അതേസമയം, ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 183ന് എല്ലാവരും പുറത്തതായി. 64 റൺസ് നേടിയ നായകൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. സാക് ക്രൗളി, സാം കറൺ എന്നിവർ 27 റൺസെടുത്തു. 29 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയാണ് മറ്റൊരു സ്‌കോറർ.

ഇംഗ്ലണ്ടിന്റ സ്‌കോർബോർഡ് തുറക്കും മുമ്പെ ബുംറ ആദ്യ വിക്കറ്റ് വീഴ്ത്തി. റോർറി ബേൺസിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയായിരുന്നു തുടക്കം. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീണു.

ജോ റൂട്ട് സ്‌കോർബോർഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാരുടെ കൃത്യതക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ലഞ്ചിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ കൂടാരം കയറുകയായിരുന്നു.നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. മുഹമ്മദ് ഷമി മൂന്നും ശർദുൽ താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി.മുഹമ്മദ് ഷമി മൂന്നും ശർദുൽ താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി.

Story Highlights: kruna pandya covid negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here