മധ്യപ്രദേശ്: രക്ഷാപ്രവർത്തനത്തിനിടെ ആഭ്യന്തരമന്ത്രി വെള്ളക്കെട്ടിൽ അകപ്പെട്ടു; ഒടുവിൽ എയർലിഫ്റ്റ്

മധ്യപ്രദേശിൽ പ്രളയം രൂക്ഷമായി ബാധിച്ച ഭാട്യ ജില്ലയിലെ സന്ദർശനത്തിനിടെ ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര വെള്ളക്കെട്ടിൽ കുടുങ്ങി. പ്രളയക്കെടുതി വിലയിരുത്താനാണ് മന്ത്രി ഭാട്യയിൽ എത്തിയത്.
ദുരന്തനിവാരണ സേനാ അംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കുമൊപ്പം ബോട്ടിൽ പ്രളയ ബാധിത പ്രദേശത്തിലൂടെ സഞ്ചരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെള്ളപ്പൊക്കത്തിൽ വീടിന്റെ ടെറസ്സിൽ കുടുങ്ങി പോയ 9 അംഗ സംഘം മാദ്രിയുടെ ശ്രദ്ധയിൽപ്പെട്ടു. അവരെ മന്ത്രി സഞ്ചരിച്ചിരുന്ന ബോട്ടിൽ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ശ്കതമായ കാറ്റിൽ മരം വീണ് ബോട്ടിന്റെ എഞ്ചിൻ തകരുകയായിരുന്നു.
Read Also: അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അസമും മിസോറാമും; സംയുക്ത പ്രസ്താവന ഇറക്കി
മന്ത്രി വിവരം അറിയിച്ചതിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ ഒൻപത് പേരേയും ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.
Story Highlights: Madhya Pradesh Minister airlifted from flood-affected area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here