മകൻ മെഡൽ നേടിയതിൽ അഭിമാനം : ശ്രീജേഷിന്റെ അമ്മ ട്വന്റിഫോറിനോട്

ഏറെ സമ്മർദ്ധത്തോടെയാണ് ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടിൽ കുടുംബം മത്സരം വീക്ഷിച്ചത്. ഇന്ത്യ പിറകിലായതോടെ പ്രാർത്ഥനയോടെയായിരുന്നു വീട്ടിലുള്ളവർ കളി കണ്ടത്. ഉശിരൻ സേവുകളോടെ ശ്രീജേഷ് കളം നിറഞ്ഞതോടെ ആവേശം കൊടുമുടിയേറി.
കളിയുടെ സമയത്ത് അനുഭവിച്ച സമ്മർദത്തിന്റെ ഇരട്ടി സന്തോഷത്തിലാണ് ഇപ്പോഴെന്ന് ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു. ഓരോ കളിയും ജയിക്കും എന്ന പ്രതീക്ഷയോടെയാണ് ശ്രീജേഷ് കളിക്കാറെന്ന് ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു. ശ്രീജേഷിന്റെ പരിശ്രമവും കഠിനാധ്വനവുമാണ് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചതെന്നും ഭാര്യ പറഞ്ഞു.
Read Also: അഭിമാന നെറുകയിൽ കേരളം; മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ്
ശ്രീജേഷ് വെങ്കല മെഡൽ നേടിയ സന്തോഷത്തിലാണ് അമ്മയും. ആദ്യം ഇന്ത്യ പിന്നിൽ നിന്നപ്പോഴുള്ള മാനസിക വിഷമവും സമ്മർദവും പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഇപ്പോൾ മകൻ ഇന്ത്യയ്ക്കായി മെഡൽ നേടി കൊടുത്തതിൽ അഭിമാനമുണ്ടെന്നും അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. ശ്രീജേഷിന്റേയും രാജ്യത്തിന്റേയും വിജയം മധുരം പങ്കുവച്ചും പടക്കം പൊട്ടിച്ചുമാണ് കുടുംബം ആഘോഷിച്ചത്.
ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. അഭിമാന നെറുകയിലാണ് കേരളം. മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ് ചരിത്രമെഴുതുകയാണ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ൽ ഒളിമ്പിക് മെഡൽ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികൾ.41 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. 5-4 ആണ് സ്കോർ.
Story Highlights: pr sreejesh mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here