വനിതാ ഗുസ്തി : വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ

ഒളിമ്പിക്സ് വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ. ആദ്യ റൗണ്ടിൽ സ്വീഡിഷ് താരത്തിനെതിരെ അനായാസ വിജയം കരസ്ഥമാക്കിയാണ് വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ പ്രവേശിച്ചത്.
53 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം. സ്വീഡന്റെ സോഫിയ മഗദലേനയെ 7-1 ന് തോൽപ്പിച്ചാണ് വിനേഷ് ഫോഗട്ട് ക്വാർട്ടറിലെത്തിയത്. വിനേഷിന്റെ അറ്റാക്കിലും ഡിഫൻസിലും പതറിപ്പോയ സോഫിയ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പോലും കാണിച്ചില്ല.
#TeamIndia | #Tokyo2020 | #Wrestling
— Team India (@WeAreTeamIndia) August 5, 2021
Women's Freestyle 53kg 1/8 Result
Vinesh Phogat wrestles past reigning Olympic Bronze medalist Sofia Mattsson to storm into the 1/4 Finals. #WayToGo @Phogat_Vinesh ??#RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/1tCTi6suBv
ക്വാര്‌ട്ടർ ഫൈനലിൽ ബെലാറസിന്റെ വനേസയെയാണ് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് നേരിടുക.
Story Highlights: vinesh phogat enters quarter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here