കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം; ഗോഗ്ര പോസ്റ്റിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യങ്ങളെ പൂർണമായും പിൻവലിച്ചു

കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തിൽ നിർണായക നീക്കം. ഗോഗ്ര പോസ്റ്റിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ പൂർണ്ണമായും പിൻവലിച്ചു. മറ്റു പ്രദേശങ്ങളിലെ തർക്കങ്ങൾ ചർച്ചയിലൂടെ ഘട്ടംഘട്ടമായി പരിഹരിക്കാനും ധാരണയായി.
ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന കിഴക്കൻ ലഡാക്കിൽ നിർണായക ചുവടുവെപ്പാണ് ഇന്ത്യ ചൈന സേനകൾ നടത്തിയത്. പ്രധാന സംഘർഷ മേഖലകളിൽ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റിൽ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു. താൽക്കാലിക നിർമ്മിതികളും ടെൻഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തി.
2020 മെയ് മുതൽ മുഖാമുഖം നിന്നിരുന്ന സേനകൾ, സ്ഥിരം തവളങ്ങളിലേക്ക് പിന്മാറി. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിൻമാറ്റം പൂർത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യങ്ങളുടെയും കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച യിലെ ധാരണ അനുസരിച്ചാണ് സേനാ പിൻമാറ്റം.
Read Also: മലര്‍ത്തിയടിച്ച് ബജ്‌റംഗ് പൂനിയ
പ്രധാന സംഘർഷ പ്രദേശമായ ഗാൽവൻ താഴ്വരയിൽ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിൻമാറിയിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തർക്കം തുടർ ചർച്ചകളിൽ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
Story Highlight: India China Gogra Post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here