4×400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം പുറത്ത്; ഏഷ്യൻ റെക്കോർഡ് തകർത്തു

മൂന്ന് മലയാളികൾ പങ്കെടുത്ത 4X400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം ഏഷ്യൻ റെക്കോർഡ് തകർത്തിട്ടും ഫൈനൽ കാണാതെ പുറത്തായി. മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, ആരോഗ്യ രാജീവ്, അമോൽ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്ത് പുറത്തായത്. 3 മിനിറ്റ് 25 സെക്കന്റിൽ മാത്രമാണ് ഇന്ത്യൻ ടീമിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്. ഖത്തറിന്റെ പേരിലുണ്ടായിരുന്ന 3 മിനിറ്റ് 56 സെക്കന്റിന്റെ റെക്കോർഡാണ് ഇന്ത്യ തിരുത്തി കുറിച്ചത്.
Read Also: രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനിക്കുന്നു; ഹോക്കിക്ക് ഇതൊരു പുനർജന്മം: പി. ആർ. ശ്രീജേഷ്
ആദ്യ ഹീറ്റ്‌സിൽ മത്സരിച്ച അഞ്ച് ടീമുകൾ 3 മിനിറ്റിൽ താഴെയാണ് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്‌സിൽ മത്സരിച്ച ഇന്ത്യ നാലാം സ്ഥാനത്തെത്തിയെങ്കിലും ഫൈനലിന് യോഗ്യത നേടാനായില്ല. ആകെയുള്ള രണ്ട് ഹീറ്റ്‌സിൽ നിന്നും ആദ്യമെത്തുന്ന മൂന്ന് ടീമുകൾ വീതമാണ് ഫൈനലിൽ കടക്കുക. ഏറ്റവും മികച്ച സമയം കുറിക്കുന്ന അടുത്ത രണ്ട് ടീമുകളും ഫൈനലിൽ കടക്കും. എട്ട് ടീമുകൾ ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഇന്ത്യ നേരിയ വ്യത്യാസത്തിൽ ഒൻപതാം സ്ഥാനത്തായി.
Story Highlight: India failed to qualify 4×400 meter relay; Asian Record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here