Advertisement

വിസ്മയ കേസ് ; സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതി കിരൺ കുമാർ

August 6, 2021
Google News 2 minutes Read
Kiran kumar

വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതി കിരൺ കുമാർ. സംഭവത്തിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കുമെന്ന് കിരൺ കുമാറിന്റെ അഭിഭാഷകൻ അറിയിച്ചു.

കേരള സബോഡിനേറ്റ് സർവീസ് റൂളിന്റെ ചട്ടങ്ങൾ പാലിക്കാതെയാണ് നടപടിയെന്നാണ് അഭിഭാഷകന്റെ വാദം. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു വിസ്മയയുടെ ഭർത്താവ് കിരൺ. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുവെന്ന തീരുമാനം പ്രഖ്യാപിച്ചത്.

Read Also: വിസ്മയ കേസ് ; ഭർത്താവ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ട തീരുമാനം സ്വാഗതാർഹം:വനിതാ കമ്മീഷൻ

ഇതിനിടെ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി സ്വാഗതാർഹമെന്ന് വനിത കമ്മിഷൻ. നടപടി എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അഭിപ്രായപെട്ടു.

Read Also: വിസ്മയ കേസ് ; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനം

Story Highlight: Vismaya Case: Kiran Kumar opposes dismissal from service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here