Advertisement

സംസ്ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്ച തുടങ്ങും

August 7, 2021
Google News 0 minutes Read

സംസ്ഥാനത്ത് സഹകരണ ഓണം, മുഹറം ചന്തകൾ ബുധനാഴ്ച തുടങ്ങും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺസ്യൂമർഫെഡിന്റെ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്.

2000 വിപണികളാണ് ഉണ്ടാവുക.സർക്കാരിന്റെ ഓണകിറ്റിൽ ഉൾപ്പെടാത്ത വിഭവങ്ങൾ സബ്‌സിഡി നിരക്കിൽ നൽകാൻ അനുവാദം ചോദിച്ചിരുന്നെങ്കിലും നിലവിലെ നിയമ പ്രകാരം ഇത് സാധ്യമായില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു.

ഓണത്തിന് ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും നൽകുക എന്ന രീതിയിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്.നോൺ സബ്സിഡി ഉൾപ്പെടെ യുള്ള സാധനങ്ങൾ 15 മുതൽ 35 ശതമാനം വരെ വിലക്കുറവിൽ നൽകാനാണ് തീരുമാനമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ അറിയിച്ചു.

ഓണക്കാലത് വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ഈ വിപണി ഇടപെടൽ സഹായിക്കുമെന്ന് കൺസ്യൂമർഫെഡ് പ്രതീക്ഷിക്കുന്നു.സബ്സിഡി ഉള്ളവയ്ക്ക് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണ ചന്തകളിൽ ലഭിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുക.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here