Advertisement

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കെന്ന് പ്രധാനമന്ത്രി

August 7, 2021
Google News 0 minutes Read

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കെന്ന് പ്രധാനമന്ത്രി. മാനവരാശി കഴിഞ്ഞ 100 വർഷത്തിനിടയിൽനേരിട്ട ഏറ്റവും വലിയ ദുരന്തമാണു കൊവിഡെന്നും, മഹാമാരി സമയത്ത് 80 കോടി ഇന്ത്യക്കാർക്കു സൗജന്യ റേഷൻ ലഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഗരീബ് കല്യാൺ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വിഡിയോ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെ ‘വോക്കൽ ഫോർ ലോക്കൽ’ സംരംഭത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സവകാലത്ത് ഇന്ത്യക്കാർ കരകൗശല വസ്തുക്കൾ വാങ്ങണമെന്നും പറഞ്ഞു.

‘കൊറോണ വൈറസ് പടരുന്നതു തടയാൻ ജനം മാസ്ക് ധരിക്കുന്നതും കൈകൾ വൃത്തിയാക്കുന്നതും അകലം പാലിക്കുന്നതും തുടരണം. കൊവിഡ് പ്രതിസന്ധി നേരിടുന്നതിൽ ഇന്ത്യ പാവപ്പെട്ടവർക്കാണ് ആദ്യ മുൻഗണന നൽകുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, പ്രധാനമന്ത്രി റോസ്ഗർ യോജന തുടങ്ങി ഏതുമാകട്ടെ, പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ആദ്യ ദിവസംതന്നെ ‍സർക്കാർ ചിന്തിച്ചിരുന്നു’ എന്നും മോദി പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here