ബുധനാഴ്ച മുതല്‍ ഷോപ്പിംഗ് മാളുകള്‍ തുറക്കാം

സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴുമണി മുതല്‍ രാത്രി 9 വരെയാണ് സമയക്രമം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കാമെന്ന് കൊവിഡ് അവലോകനയോഗത്തില്‍ ധാരണയായി.
അതേസമയം ഓണവും മുഹറവും പ്രമാണിച്ച് പ്രത്യേക ചന്തകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. 2000 വിപണികളാണ് ആകെ ഉണ്ടാവുക.
Read Also: നാളെ കർക്കടക വാവ്; ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകളില്ല
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.
Story Highlight: shopping mall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here