നൈപുണ്യ വികസന പദ്ധതികൾ അറിയാം:വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതികൾ അറിയിക്കാൻ വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. നൈപുണ്യ വികസന പദ്ധതികൾ പിന്നോക്ക വിഭാഗങ്ങൾക്കടക്കം എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി വിരേന്ദ്ര കുമാറാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. പിഎം ദക്ഷ് (PM-DAKSH)എന്ന പേരിൽ പോർട്ടലും മൊബൈൽ ആപ്പുമാണ് പുറത്തിറക്കിയിരിക്കുന്നത്.
സർക്കാർ പരിശീലന സ്ഥാപനങ്ങളും സ്കിൽ കൌൺസിലുകളും സർക്കാർ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമാകും.നൈപുണ്യ വികസന പരിശീലന പരിപാടികളിൽ ഹ്രസ്വ-ദീർഘ കാല പരിശീലനൾങ്ങൾക്കൊപ്പം സംരഭകത്വ വികസന പദ്ധതികളും ലഭ്യമാക്കും. യുവാക്കളെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി, പിന്നോക്ക നൈപുണ്യ വികസന പദ്ധതികളുടെ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here