Advertisement

മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആഗസ്റ്റ് 15 മുതല്‍; രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് യാത്രാനുമതി

August 8, 2021
0 minutes Read

മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആഗസ്റ്റ് 15 മുതല്‍ പുനാരാരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ലോക്കല്‍ ട്രെയിനുകള്‍ അവശ്യസേവനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

കേസുകള്‍ ഉയര്‍ന്നാല്‍ വീണ്ടും ലോക്ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരും. അതിനാല്‍ മറ്റൊരു തരംഗത്തെ ക്ഷണിച്ചുവരുത്തരുതെന്നും താക്കറെ അഭ്യര്‍ത്ഥിച്ചു. നാളെ നടക്കുന്ന കൊവിഡ് ടാസ്‌ക് ഫോഴ്‌സ് യോഗത്തിനു ശേഷം മാളുകളും റെസ്‌റ്റോറന്റുകളും തുറക്കുന്നതുള്‍പ്പടെയുള്ള ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇപ്പോള്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. ഓണ്‍ലൈന്‍ വഴിയോ, സബര്‍ബര്‍ റെയില്‍വെ സ്റ്റേഷനുകള്‍ വഴിയോ ടിക്കറ്റുകള്‍ ലഭിക്കുമെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി.

Story Highlights : List of portfolios allocated to BJP’s NDA allies in Modi 3.0 govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top