Advertisement

മെഡിക്കല്‍ പിജി സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തും

August 8, 2021
Google News 1 minute Read
veena george

പിജി ഡോക്ടർമാര്‍ തിങ്കളാഴ്‍ച മുതല്‍ ആരംഭിക്കുന്ന സമരം പരിഹരിക്കാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ പിജി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ചര്‍ച്ച നടത്തുക. അതേസമയം ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ കെജിഎംഒഎ നിർദേശങ്ങൾ മുന്നോട്ട് വെച്ചു.(Veena George will met KGMOA)

എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ്‌ വിദഗ്ധ സമിതി പരിശോധിക്കണമെന്നുമാണ് കെജിഎംഒഎയുടെ നിര്‍ദ്ദേശം.

അതേസമയം ഡോക്‌ടേഴ്‌സിനെതിരെയുള്ള അക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഐ എം എ. അതിക്രമത്തിനെതിരെ കേന്ദ്രനയം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഐ എം എ വ്യക്തമാക്കി .

ഡോക്‌ടേഴ്‌സിനെതിരെയുണ്ടാകുന്ന അക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ല. ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണം അതിനീചവും സ്ത്രീത്വത്തിനെതിരെയുള്ളത്. ഡോക്‌ടേഴ്‌സിനെ സമരത്തിലേക്ക് തള്ളിവിടരുത്. ആരോഗ്യപ്രവർത്തകർ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കണമെന്നും ഐ എം എ നിർദേശിച്ചു.

കൂടാതെ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെജിഎംഒഎ കത്തയച്ചു. ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപെടുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here