സൂര്യനെല്ലിക്കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

സൂര്യനെല്ലി പീഡനക്കേസ് പ്രതി എസ് ധര്മരാജന് ജാമ്യം. ഉപാധികളോടൊയണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്ന ധര്‍മരാജന്റെ വാദം കോടതി അംഗീകരിച്ചാണ് ജാമ്യം നല്‍കിയത്.
ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ധര്മരാജന് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്മരാജന്. ജാമ്യമോ പരോളോ ലഭിച്ചാല്‍ ധര്മരാജന് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
2005ല്‍ ജാമ്യത്തിലിറങ്ങിയ ധര്മരാജന് ഏഴുവര്‍ഷത്തോളം ഒളിവില്‍ പോയിരുന്നു. പിന്നീട് 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം.
Story Highlight: suryanelli , supremecourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here