ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി

ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി. നേരത്തെ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്.
കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന വിലക്ക് നിലനിന്നിരുന്നു. അത് ഈ മാസം അഞ്ചാം തിയതി മുതൽ ഒഴിവാക്കിയിരുന്നു. പക്ഷേ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
Read Also: കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
പുതിയ തീരുമാനം പ്രകാരം ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്കും യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി ലഭിച്ചത് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി. ദിബായ് റെസിഡന്റ് വീസ ഉള്ളവർക്കാണ് പുതിയ തീരുമാനം ബാധകമാകുക.
Story Highlight: india covishield uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here