Advertisement

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒരാഴ്ചയ്ക്കിടെ താഴ്ന്നത് 1,320 രൂപ

August 9, 2021
Google News 1 minute Read
Kerala Gold rate

സംസ്ഥാനത്ത് സ്വർണ വിലയിൽ തകർച്ച തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പവൻ 400 രൂപ കുറഞ്ഞ് 34,680 രൂപയായിരുന്നു. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചയ്ക്കിടെ പവൻ 1320 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച മാത്രം പവന്റെ വില 600 രൂപയാണ് താഴെ പോയത്.

ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സി.ൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 10 ഗ്രാം സ്വർണത്തിന്റെ വില 1.3 ശതമാനം കുറഞ്ഞ് 46,029 രൂപയായി. കഴിഞ്ഞ ദിവസത്തെ വിലയിൽനിന്ന് ആയിരം രൂപയുടെ ഇടിവാണുണ്ടായത്.

Read Also:ബത്തേരിയിലെ കോഴ വിവാദം; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യു.എസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലും നേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. അതോടെ സ്‌പോട് ഗോൾഡ് വില 4.4 ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,722.06 ഡോളർ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

Story Highlight: Kerala Gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here