തീവ്രവാദത്തിന് സമുദ്രപാത ദുരുപയോഗം ചെയ്യുന്നു; യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി

ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണം. തീവ്രവാദത്തിനായി സമുദ്രപാത ദുരുപയോഗം ചെയ്യുന്നുവെന്നും യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി . താദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷനാകുന്നത്.
സമുദ്രവ്യാപാരമേഖലയിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സമുദ്രസുരക്ഷക്ക് തുരങ്കം വയ്കുന്ന ശക്തികളെ നേരിടാന്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണം. കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം, രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ തുറന്ന സംവാദത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചാണ് യോഗം ആരംഭിച്ചത്. യോഗത്തിന്‍റെ പ്രധാന അജണ്ട സമുദ്ര സുരക്ഷയായിരുന്നു. സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങളില്‍ കൂടി പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Read Also: യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ചർച്ചനടത്തും
Story Highlight: Maritime routes are being misused for piracy and terrorism, says PM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here