ആരോടും വ്യക്തി വിരോധമില്ല, പാർട്ടിയാണ് മുഖ്യം; മുഈനലി തങ്ങൾ

മുസ്ലിം ലീഗ് വിവാദങ്ങളിൽ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. പാർട്ടിയാണ് വലുത്. ആരോടും വ്യക്തിവിരോധമില്ല. പാർട്ടിയെ ശക്തിപ്പെടുത്താൻ ഒത്തുഒരുമയോടെ പ്രവർത്തിക്കും. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സയ്യിദ് മുഈനലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ആരോടും വ്യക്തി വിരോധമില്ല.പാർട്ടിയാണ് മുഖ്യം.പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും.എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല.പ്രഥമ പരിഗണന പിതാവിൻ്റെ ആരോഗ്യ പരിപാലനത്തിൽ.ജയ് മുസ്ലിം ലീഗ്.
സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ
Read Also:കെ ടി ജലീലിന് മറുപടിയുമായി കെപിഎ മജീദ്; പ്രചരിക്കുന്നത് ലീഗിനെ താറടിക്കാനുള്ള ശ്രമങ്ങള്‍
ലീഗ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മുഈനലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പാണക്കാട് കുടുംബത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Read Also:ചർച്ചകൾ പാർട്ടിക്ക് ഗുണകരമാകും; വിമർശനങ്ങൾ പ്രവർത്തനസമിതി യോഗം ചർച്ചചെയ്യും :എം കെ മുനീർ
Story Highlight: Mueen ali thangal On Muslim League controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here