Advertisement

ഒബിസി സംവരണ ബില്‍; പാര്‍ലമെന്റില്‍ സഹകരിക്കാന്‍ പ്രതിപക്ഷ തീരുമാനം

August 9, 2021
Google News 1 minute Read
obc reservation PARLIAMENT

ഒബിസി സംവരണ ബില്ലില്‍ പാര്‍ലമെന്റില്‍ സഹകരിക്കാന്‍ പ്രതിപക്ഷ തീരുമാനം. ഒബിസി പട്ടിക വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം തിരികെ നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ആയതിനാലാണ് സഹകരിക്കാന്‍ തീരുമാനിച്ചതെന്നു പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ബില്‍ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി വീരേന്ദ്ര കുമാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. അതേസമയം പെഗസിസ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി.(obc reservation)

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയുടെ ഓഫീസില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഒബിസി ബില്ലില്‍ സഹകരിക്കാന്‍ തീരുമാനിച്ചത്.
ഭരണഘടനാ ഭേദദതി ബില്‍ പാസാക്കുന്നതില്‍ മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് തീരുമാനം. മെയ് മാസത്തെ സുപ്രീംകോടതി വിധിയോടെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടമായ അധികാരം പുന:സ്ഥാപിക്കുന്ന ബില്‍ സാമൂഹിക നീതി മന്ത്രി വിരേന്ദ്ര കുമാറാണ് അവതരിപ്പിച്ചത്.

ദേശീയ ഒബിസി കമ്മിഷന്‍ ബില്‍ വിവേകരഹിതമായി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു. വര്‍ഷകാല സമ്മേളനം ഈ ആഴ്ച അവസാനിക്കാനിരിക്കെ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണണമെന്നു പ്രതിപക്ഷ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു.

Read Also: ഒബിസി വിഭാഗത്തിന് 27 ശതമാനം വിദ്യാഭ്യാസ സംവരണം; ഡിഎംകെയുടെ വിജയമെന്ന് എം കെ സ്റ്റാലിന്‍

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരണമെന്ന് ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലാല്ലായ്മ എന്നിവ ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഈ വിഷയങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് വിജയ് ചൗക്കിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തും. ആരോഗ്യകാരണങ്ങള്‍ അലട്ടിയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വര്‍ഷകാല സമ്മേളനത്തില്‍ ആദ്യമായി ലോക്‌സഭയില്‍ എത്തി. ടോക്യോ ഒളിംമ്പിക്‌സില്‍ മികച്ച വിജയം നേടിയ ഇന്ത്യന്‍ സംഘത്തെ രാജ്യസഭ അഭിനന്ദിക്കുകയുണ്ടായി.

Story Highlight: obc reservation, parlianment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here