പി.ആർ. ശ്രീജേഷിന് പാരിതോഷികം ഉടൻ ; പരിഗണന നൽകിയില്ലെന്നത് വ്യാജ പ്രചാരണം മാത്രം: മന്ത്രി വി അബ്ദുറഹ്‌മാൻ

ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് അർഹമായ സമ്മാനം നൽകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. കേരളത്തിന്റെ അഭിമാനമാണ് ശ്രീജേഷ്. ശ്രീജേഷിന് പരിഗണന നൽകിയില്ലെന്നത് വ്യാജ പ്രചാരണം മാത്രമാണ്. അദ്ദേഹത്തിന് അർഹമായ പാരിതോഷികം നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് മന്ത്രി.
ശ്രീജേഷിന് അര്‍ഹമായ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ ഉയർന്നു വന്നിരുന്നു. ഇതിനിടെ ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന് ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫ് ആവശ്യപ്പെട്ടു . ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ കാര്യം നടത്തുന്നവര്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. കേരളത്തില്‍ നിന്ന് ഒരുവനിതാ അത്‌ലറ്റ് പോലും ഒളിംപിക്‌സിന് യോഗ്യത നേടാത്തത് ഈ തിരസ്‌കാരം മൂലമാണെന്നും ടോം ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലാണ് ശ്രീജേഷും ടീമും വെങ്കലം സ്വന്തമാക്കിയത്. ശ്രീജേഷിന്റെ മികവിലായിരുന്നു ഈ നേട്ടം. കേരളത്തിലേക്ക് 2021 ല്‍ ഒളിമ്പിക് മെഡല്‍ ലഭിച്ചതിന്റെയും 41 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നതിന്റെയും ക്രെഡിറ്റാണ് ശ്രീജേഷിലൂടെ പിറന്നത്. സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് ഇതുവരെ പാരിതോഷികം നല്‍കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
Read Also:അംഗീകരിക്കാനുള്ള മനസു കാട്ടണം; ശ്രീജേഷിനെ അവഗണിക്കരുതെന്ന് ടോം ജോസഫ്
Story Highlight: P R Sreejesh , Kerala GOVT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here