Advertisement

വയോധികനെ ആക്രമിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്

August 9, 2021
Google News 2 minutes Read
thiruvalla, Attack elder man

പത്തനംതിട്ട തിരുവല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വയോധികനെ ആക്രമിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് 72 വയസുകാരനെ അര്‍ധരാത്രി വെട്ടിപ്പരുക്കേല്‍പ്പിച്ചതിനാണ് കേസ്. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവിനും സംഘത്തിനുമെതിരൊയാണ് കേസ്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തെങ്ങേരി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടാ സംഘം ആക്രമിച്ചത്. ജെസിബി ഉപയോഗിച്ച് മതില്‍ തകര്‍ക്കുകയും ചെയ്തു. രമണന്റെ വീടിനുമുകളിലേക്ക് ആക്രമിസംഘം കല്ലെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു.
വീടിനു പിറകിലുള്ള വഴി മൂന്നടി വീതിയില്‍, ആറുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി 21 വര്‍ഷം മുന്‍പ് കരാര്‍ എഴുതിയതാണ്. ഈ വഴി വീതി കൂട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് അക്രമസംഘം വീടിന്റെ മതില്‍ പൊളിച്ചത്.

മതില്‍ പൊളിച്ച നിലയില്‍

ഈ സമയത്ത് സ്ഥലത്തെത്തിയ പൊലീസുകാര്‍ മതില്‍ പൊളിക്കുന്നത് നോക്കി നിന്നെന്നും പരാതിക്കാര്‍ പറയുന്നു. മതില്‍ പൊളിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് രമണന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Story Highlight: thiruvalla, attack towards old man, case against panchayat president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here