അംഗീകരിക്കാനുള്ള മനസു കാട്ടണം; ശ്രീജേഷിനെ അവഗണിക്കരുതെന്ന് ടോം ജോസഫ്

ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന് ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫ്. ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ ാര്യം നടത്തുന്നവര്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. കേരളത്തില്‍ നിന്ന് ഒരുവനിതാ അത്‌ലറ്റ് പോലും ഒളിംപിക്‌സിന് യോഗ്യത നേടാത്തത് ഈ തിരസ്‌കാരം മൂലമാണെന്നും ടോം ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇനിയും വൈകുന്നുണ്ടെങ്കില്‍ നമുക്കെന്തൊ പ്രശ്‌നമുണ്ട്. ചില നേട്ടങ്ങള്‍ മനപൂര്‍വം നാം തിരസ്‌കരിക്കുന്നുണ്ടെങ്കില്‍, അപ്പോഴും നമുക്കെന്തോ പ്രശ്‌നമുണ്ട്. ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ ‘കാര്യം നടത്തുന്നവര്‍ക്ക് ‘ സാധിച്ചിട്ടുണ്ടാവില്ല. കൂടെ നില്‍ക്കുന്നവര്‍ക്കെങ്കിലും അതൊന്ന് പറഞ്ഞു കൊടുത്തു കൂടെ. എന്തുകൊണ്ട് കേരളത്തില്‍ നിന്ന് ഒരുവനിതാ അത്‌ലറ്റ് പോലും ഒളിംപിക്‌സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരത്തിലുണ്ട്.
സ്വപ്ന നേട്ടമാണ് ശ്രീജേഷ് കൈവരിച്ചത്. ഏതൊരു കായിക താരവും കൊതിക്കുന്നത്. കേരളത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നത്. ഒഡീഷയെ നോക്കാം, ഹരിയാനയെ നോക്കാം, ആന്ധ്രയും, തെലങ്കാനയും മത്സരിക്കുന്നു. ഒരേയൊരു ശ്രീജേഷെ നമുക്കുള്ളു. ഗ്രാമീണ കളിക്കളങ്ങളില്‍ നിന്നുയര്‍ന്നു വന്നവരെ നമുക്കുള്ളു. ചുരുങ്ങിയത് സ്വയം ശ്രമത്താല്‍ ഉന്നതിയിലെത്തുമ്പോഴെങ്കിലും അംഗീകരിക്കാനുള്ള മനസു കാട്ടണം. ശ്രീജേഷിനെ അവഗണിക്കരുത്’.
ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലാണ് ശ്രീജേഷും ടീമും വെങ്കലം സ്വന്തമാക്കിയത്. ശ്രീജേഷിന്റെ മികവിലായിരുന്നു ഈ നേട്ടം. കേരളത്തിലേക്ക് 2021 ല്‍ ഒളിമ്പിക് മെഡല്‍ ലഭിച്ചതിന്റെയും 41 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നതിന്റെയും ക്രെഡിറ്റാണ് ശ്രീജേഷിലൂടെ പിറന്നത്. സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് ഇതുവരെ പാരിതോഷികം നല്‍കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്
Read Also: പി ആര്‍ ശ്രീജേഷിന് ഒരു കോടി പാരിതോഷികം നൽകി വി പി എസ് ഗ്രൂപ്പ്
. ശ്രീജേഷിന് ഒരു കോടി രൂപ വി പി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഹോക്കി അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന് ടോക്യോയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ശ്രീജേഷും സംഘവും ഒരു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് നാട്ടിലേക്ക് തിരിക്കുക.
Story Highlight: tom joseph sportsperson, PR sreejesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here