പി ആര്‍ ശ്രീജേഷിന് ഒരു കോടി പാരിതോഷികം നൽകി വി പി എസ് ഗ്രൂപ്പ്

ഒളിമ്പിക് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം നൽകി വി പി എസ് ഗ്രൂപ്പ് . വി പി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഏറെ സന്തോഷം നല്‍കിയ പ്രഖ്യാപനമെന്നും വി പി എസ് ഗ്രൂപ്പിനോട് നന്ദിയെന്നും ശ്രീജേഷ് പ്രതികരിച്ചു.
അതിനിടെ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാറിന്റെ പാരിതോഷിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ടോക്യോയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ശ്രീജേഷും സംഘവും ഒരു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് നാട്ടിലേക്ക് തിരിക്കുക.
വൈകിട്ട് 5:15ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന ഹോക്കി ടീമിന് സ്വീകരണം നല്‍കും. അശോക ഹോട്ടലില്‍ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങള്‍ നാട്ടിലേയ്ക്ക് മടങ്ങുക.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here