അട്ടപ്പാടിയിലെ പൊലീസ് നടപടി; നീതിനിർവഹണം നടത്താനാണ് പൊലീസ് ഊരിലേക്ക് പോയത്: മുഖ്യമന്ത്രി

അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയ സംഭവത്തിൽ അടിയന്തര നോട്ടിസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നീതിനിർവഹണം നടത്താനാണ് പൊലീസ് ഊരിലേക്ക് പോയതെന്ന് മുഖ്യമന്ത്രി.
ഊരു മൂപ്പനും മകനും അയൽവാസിയായ കുറന്താചലത്തിനെ പരിക്കേൽപ്പിച്ചു. കുറ്റകൃത്യം നടന്നെന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നീതിനിർവഹണം നടത്താനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി അടിയന്തര നോട്ടിസിന് മറുപടി നൽകി .
അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി ഉയർന്നിരുന്നു . ഷോളയൂർ വട്ടലക്കി ഊരുമൂപ്പൻ ചൊറിയൻമൂപ്പനെയും മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്.
കുടുംബതർക്കവുമായി ബന്ധപ്പെട്ടപരാതിയിലാണ് പൊലീസിന്റെ നടപടി ഉണ്ടായത്. മുരുകന്റെ 17 കാരനായ മകന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥൻ അടിച്ചതായും സ്ത്രീകളെ ഉൾപ്പെടെ പൊലീസ് ഉപദ്രവിച്ചതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ആദിവാസി സംഘടനകൾ അട്ടപ്പാടി ഷോളയൂർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം നടത്തിയിരുന്നു.
Read Also: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദിവാസികളെ പിടികൂടിയെന്ന് പരാതി; പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി ആദിവാസി സംഘടനകൾ
കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്നാണ് പൊലീസ് വിശദീകരിച്ചത്. ചൊറിയൻമൂപ്പനെതിരെയും മകൻ മുരുകനെതിരെയും ബന്ധുവിന്റെ പരാതി നിലനിൽക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരിച്ചത്.
Read Also: അട്ടപ്പാടിയിൽ പൊലീസ് നടപടിക്കിടെ വിദ്യാർത്ഥിയെ മർദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
Story Highlight: C M Pinarayi Vijayan on Police action in Attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here