കൊവിഡ് വ്യാപനം: കേരളത്തിൽ ആശങ്ക തുടരുന്നതായി ആരോഗ്യമന്ത്രാലയം

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ പകുതിയിലധികം കേസുകളും കേരളത്തിൽ നിന്ന്.മൂപ്പതിനായിരത്തിൽ താഴെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് . ദേശീയ നിരക്കിൽ പ്രതിദിന കേസുകൾ കുറയുമ്പോഴും കേരളത്തിൽ മാറ്റം പ്രകടമാകുന്നില്ല.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 51.51 ശതമാനം കേസുകളും കേരളത്തിലാണ്.ഒരു ലക്ഷത്തിലധികം പേർ ചികിത്സയിൽ ഉളളതും കേരളത്തിൽ മാത്രം.തിരുവനന്തപുരം ,കോട്ടയം ,ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലാ ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മലപ്പുറം, കോഴിക്കോട് ,പത്തനംതിട്ട ജില്ലകളിൽ റിപ്പോർട്ട് ചെയ്തതിൽ 80 ശതമാനം കേസുകളും ഡെൽറ്റ വകഭേദമാണ്. രാജ്യത്ത് 44 ജില്ലകളിൽ പ്രതിദിന ടി പി ആർ 10 ശതമാനത്തിന് മുകളിൽ .കൊവിഡ് പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാതെ ആരോഗ്യമന്ത്രാലയം കാപ്പ , B1617.3 വകഭേദങ്ങൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി. 28, 204 പേർക്ക് 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു . 5 മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത് . 373 പേർ മരിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here