പ്രവർത്തിക്കുന്ന ജീവിതങ്ങളാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ [24 impact]
പ്രവർത്തിക്കുന്ന ജീവിതങ്ങളാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൂട്ടിപോയ ജീവിതങ്ങൾ – ട്വന്റിഫോർ പരമ്പരയെ പരാമർശിച്ച് കൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
കൂടുതൽ മേഖലകളിൽ സാമ്പത്തിക സഹായം എത്തിക്കാനാണ് ശ്രമമെന്നും കെ.എൻ. ബാലഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു. വ്യാപാരികൾക്ക് 5,650 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് പ്രതിസന്ധി മറികടക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. 40 ,000 കോടിയുടെ പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. തൊഴിലും ആരോഗ്യവും വരുമാനവും സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
Read Also: വഞ്ചിയൂർ കോടതിയിൽ ഇന്നലെ നടന്നത് ക്രിമിനൽ വിളയാട്ടമെന്ന് സി.പി.ഐ. മുഖപത്രം
കൊവിഡ് ലോക്ഡൗൺ മൂലം ജീവിതം പ്രതിസന്ധിയിലായവരുടെ വേദനനിറഞ്ഞ ജീവിതകഥ ട്വന്റി ഫോർ പൂട്ടിപോയ ജീവിതങ്ങൾ എന്ന പരമ്പരയിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. പരമ്പര ശ്രദ്ധയിൽപ്പെട്ട ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരിട്ട് പ്രതികരണം അറിയിക്കുകയായിരുന്നു.
Story Highlight: Finance Minister to 24 series [24 impact]
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here