സ്വർണ്ണം നേടുകയെന്നത് രാജ്യത്തിന്റെയും തന്റെയും സ്വപ്നം: നീരജ് ചോപ്ര ട്വന്റി ഫോറിനോട്

സ്വർണ്ണം നേടുകയെന്നത് രാജ്യത്തിന്റെയും തന്റെയും സ്വപ്നമായിരുന്നെന്ന് ടോക്യോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ട്വൻറി ഫോറിനോട്. അഭിമാനനേട്ടത്തിൽ അതിയായ സന്തോഷമുണ്ട്. ഭാവിയിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നും നീരജ് ചോപ്രാ ട്വൻറി ഫോറിനോട് പറഞ്ഞു.
പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനൽസിലെ രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ ത്രോ പായിച്ചാണ് 23കാരനായ നീരജ് ചോപ്ര സ്വതന്ത്ര ഇന്ത്യക്ക് ആദ്യ അത്‌ലറ്റിക്സ് മെഡൽ നേടിക്കൊടുത്തത്. അതും സ്വർണമെഡൽ.
അതേസമയം ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്രയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു. നേരത്തെ നീരജ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നീരജിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. നീരജിന്‍റെ കഠിനാധ്വാനത്തെയും ദൃഢനിശ്ചയത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നീരജിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ മടങ്ങിയെത്തി
നീരജ് ചോപ്രയുടെ മെഡല്‍ നേട്ടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും അഭിനന്ദനം അറിയിച്ചിരുന്നു . ‘ആദ്യ ഒളിംപിക്സില്‍ തന്നെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മെഡലുമായി വരുന്ന നീരജ് യുവതലമുറക്ക് വലിയ പ്രചോദനമാണെന്നും , പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റി സമാനതകളില്ലാത്ത നേട്ടമാണ് നീരജ് കൈവരിച്ചതെന്ന്’ രാംനാഥ് കോവിന്ദ് വ്യക്തമാക്കിയിരുന്നു.
Read Also: സ്വതന്ത്ര്യ ഇന്ത്യക്ക് ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ; ആരാണ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര?
Story Highlight: Neeraj Chopra response on Gold medal at Olympics 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here