Advertisement

ടി 20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു: ഐപിഎല്ലിനായി താരങ്ങള്‍ എത്തും; പാകിസ്ഥാനിലേക്ക് രണ്ടാം നിര

August 10, 2021
0 minutes Read

ഒക്ടോബറില്‍ ദുബൈയില്‍ നടക്കുന്ന ട്വന്റി ട്വന്റി വേള്‍ഡ് കപ്പിനുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യപിച്ചു. സീനിയര്‍ താരങ്ങളായ റോസ് ടൈലെര്‍ക്കും ഓള്‍ റൗണ്ടര്‍ ആയ കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിനും ടീമിലെത്താനായില്ല എന്നത് മാത്രമാണ് ശ്രദ്ദേയം.അതേസമയം ഐപിഎല്‍ കളിക്കാന്‍ താരങ്ങൾക്ക് അനുമതി നല്‍കി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്.

ടി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കിവീസിന്റെ ഭൂരിഭാഗം താരങ്ങളും ഐപിഎല്‍ കളിക്കാന്‍ എത്തും. ഐപിഎല്‍ കളിക്കുന്നതിലൂടെ ടി20 ലോകകപ്പിന് മുന്‍പുള്ള വലിയ മുന്നൊരുക്കമാവും ഇതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വിലയിരുത്തുന്നു. ടോം ലാതമിന്റെ നായകത്വത്തിന് കീഴില്‍ ന്യൂസിലാന്‍ഡിന്റെ രണ്ടാം നിര ടീമാണ് പാകിസ്ഥാന്‍ പര്യടനത്തിനായി പോവുക.

ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ന്യൂസിലന്‍ഡ്. ശക്തമായ ബൗളിങ് നിരയെയാണ് ന്യൂസിലന്‍ഡ് അണിനിരത്തിയിരിക്കുന്നത്.

ടി 20 ലോകകപ്പ് ടീം : കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റൻ) ടോഡ് ആസ്റ്റ്‌ലേ, ട്രെന്റ് ബോള്‍ട്ട്, മാര്‍ക് ചാംപ്മാന്‍, ഡെവന്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ല്‍ ജാമിസണ്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫെര്‍ട്, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നെ

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top