Advertisement

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

August 10, 2021
Google News 1 minute Read
plus one admission v shivankutty

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാലയങ്ങള്‍ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിലപാടെടുക്കാം എന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.

കേന്ദ്രാനുമതി കിട്ടിയാല്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാരണം കുട്ടികളിലെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
കൊവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ രണ്ട് സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. ആദ്യം മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം എന്നതാണ് ആദ്യത്തേത്.

ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം.

Story Highlight: plus one admission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here