ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി

ഹരിയാനയിലെ സോനിപത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കീടനാശിനി നൽകി കൊലപ്പെടുത്തി. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.
രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടികളുടെ അമ്മയെ ബന്ദിയാക്കിയായിരുന്നു ബലാത്സംഗംചെയ്തത്. കീടനാശിനി നൽകി കൊലപ്പെടുതിയതിന് ശേഷം
പാമ്പു കടിച്ചാണ് പെൺകുട്ടികൾ മരിച്ചതെന്ന് പൊലീസിനോട് പറയാൻ പ്രതികൾ അമ്മയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രി അധികൃതർക്ക് സംശയം തോന്നിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയോട് സംസാരിച്ചപ്പോഴാണ് കുറ്റകൃത്യം പുറത്തറിയുന്നത്. ആഗസ്റ്റ് അഞ്ചിനാണ് സംഭവം ഉണ്ടായതെങ്കിലും കഴിഞ്ഞ ദിവസമാണ് ഹരിയാന പൊലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് പ്രതികളെ ചോദ്യം ചെയ്ത വരികയാണ്.
Story Highlight: 4 Men Rape Minor Sisters Haryana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here