ജുഡിഷ്യൽ അന്വേഷണ തീരുമാനം നിയമവിധേയം; എ വിജയരാഘവൻ

ജുഡിഷ്യൽ അന്വേഷണ തീരുമാനം നിയമ വിധേയമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവൻ. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമപരമായ പരിശോധനയ്ക്ക് ശേഷമായിരുന്നുവെന്നും എ വിജയരാഘവൻ.
സ്റ്റേ ഒഴിവാക്കി മുന്നോട്ടു പോകാൻ പറ്റുമോ എന്ന് പരിശോധിക്കും . അന്വേഷണം സ്റ്റേ ചെയ്തത് ഇടക്കാല ഉത്തരവ് മാത്രമാണ്. തീരുമാനം അംഗീകരിച്ച് കൊണ്ട് തന്നെ സർക്കാർ തങ്ങളുടെ ഭാഗം വീണ്ടും കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേന്ദ്ര ഏജൻസികൾ എങ്ങനെ പ്രവർത്തിച്ചുവെന്നത് കണ്ടതാണെന്നും ഇത് ജനങ്ങൾക്ക് ഇടയിൽ വലിയ പ്രതിഷേധം ഇതുണ്ടാക്കിയിരുന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് തിരിച്ചടി നൽകിയാണ് കോടതിയിൽ നിന്നും ഇടക്കാല സ്റ്റേ ഉത്തരവ് വന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും വിശദമായ വാദം പിന്നീട് കേൾക്കുമെന്നും അറിയിച്ചു.
Story Highlight: A vijayaraghavan response about high court stay order on judicial enquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here