കോഴിക്കോട് ലഹരിവസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട് ലഹരിവസ്തുക്കളുമായി എട്ട് പേരെ ലോഡ്ജില്‍ നിന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്ജില്‍ പിറന്നാള്‍ ആഘോഷം നടത്താനെന്ന പേരില്‍ മുറിയെടുത്തവരില്‍ നിന്നാണ് 370 ഗ്രാം ഹാഷിഷ് ഓയിലും നാലര ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തിയത്. പിടിയിലായവരില്‍ കള്ളകടത്ത് സ്വര്‍ണ്ണം കവരുന്ന സംഘത്തില്‍ പെട്ടയാളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.(drugs case)
കോഴിക്കോട് നഗരത്തിലെ ഹാഫ് മൂണ്‍ എന്ന ലോഡ്ജില്‍ നിന്നാണ് ലഹരി മരുന്നുകളുമായി എട്ട് പേരെ പൊലീസ് പിടികൂടിയത്. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി മനോജ്, വെങ്ങാലി സ്വദേശി അഭി, ബേപ്പൂര്‍ സ്വദേശി മുഹമ്മദ് നിഷാം, പെരുമണ്ണ സ്വദേശി അര്‍ജുന്‍, മാങ്കാവ് സ്വദേശി തന്‍വീര്‍ അജ്മല്‍, എലത്തൂര്‍ സ്വദേശി അഭിജിത്, പെരുവയല്‍ സ്വദേശി അര്‍ഷാദ്, മലപ്പുറം മേലാറ്റൂര്‍ സ്വദേശിനി ജസീന എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബര്‍ത്ത് ഡേ പാര്‍ട്ടി നടത്താനാണ് ഇവര്‍ രണ്ട് ദിവസം മുന്‍പ് ലോഡ്ജില്‍ മൂന്ന് മുറികളെടുത്തത്. ഇന്നലെ രാത്രി നടത്തിയ ആഘോഷ പരിപാടിയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.ഇവര്‍ക്കായി അന്വേഷണം തുടങ്ങി. എന്നാല്‍ പൊലീസ് തങ്ങളെ കള്ള കേസില്‍ കുടുക്കിയതാണെന്നാണ് പിടിയിലായവരുടെ ആരോപണം.
പിടിയിലായ അര്‍ഷാദ് കള്ളക്കടത്ത് സ്വര്‍ണം കവരുന്ന സംഘത്തില്‍ പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണം കവര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ മുന്‍പ് സ്വര്‍ണ്ണകടത്ത് സംഘം തട്ടിക്കൊണ്ടു പോയിരുന്നു. പിടിയിലായ അഭി കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറി ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്.
Story Highlight: drugs case ,youth arrested kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here