Advertisement

മഹാരാഷ്ട്രയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാൻ അനുമതി

August 11, 2021
Google News 2 minutes Read
Fully Vaccinated People Maharashtra

മഹാരാഷ്ട്രയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് ഞായറാഴ്ച മുതൽ മാളുകളിൽ പ്രവേശിക്കാൻ അനുമതി. കൊവിഡ് വാക്സിൻ രണ്ട് ഡോസുകളും എടുത്ത ആളുകൾക്ക് മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം ആരോഗ്യമന്ത്രി രാജേഷ് ടോപെ ആണ് ഇക്കാര്യം അറിയിച്ചത്. (Fully Vaccinated People Maharashtra)

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഓഗസ്റ്റ് 15 മുതൽ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുണ്ട്. ഇതിന് ആഴ്ച തോറും മാസം തോറുമുള്ള പാസുകൾ സർക്കാർ നൽകും. മാളുകളിൽ പ്രവേശിക്കും മുൻപ് രണ്ട് ഡോസ് വാക്സിൻ എടുത്തതിൻ്റെ സർട്ടിഫിക്കറ്റ് ഗാർഡിനെ കാണിക്കണം. എങ്കിലേ പ്രവേശനം അനുവദിക്കൂ. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് റെസ്റ്റോറൻ്റുകൾക്ക് രാത്രി 10 വരെ തുറന്നുപ്രവർത്തിക്കാം. മറ്റ് കടകൾക്കും രാത്രി 10 മണി വരെ തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ട്. തുറസായ സ്ഥലത്ത് നടക്കുന്ന കല്യാണ ചടങ്ങുകൾക്ക് പരമാവധി 200 പേരെയും ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന ചടങ്ങുകൾക്ക് 100 പേരെയും അനുവദിക്കും.

സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഓഫീസുകൾക്ക് തുറന്നുപ്രവർത്തിക്കാം. സിനിമ തീയറ്ററുകളും ആരാധനാലയങ്ങളും തുറക്കുന്നതിൽ തീരുമാനം ആയിട്ടില്ല. സ്കൂളുകൾ തുറക്കുന്നതിൽ ഉടൻ തീരുമാനം എടുക്കുമെന്നും ടോപെ പറഞ്ഞു.

Read Also: ഒബിസി ബിൽ രാജ്യസഭയും പാസ്സാക്കി: എല്ലാ അംഗങ്ങളും പിന്തുണച്ചു

അതേസമയം, കൊവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡി.സി.ജി.ഐ. അനുമതി നൽകി. തീരുമാനം മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐ.സി.എം.ആറി.ന്റെ പ്രാഥമിക പഠന റിപ്പോർട്ടിനെ തുടർന്ന്. പഠന റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും ഡി.സി.ജി.ഐ.യുടെ അന്തിമ തീരുമാനം.

കൊവിഷീൽഡ് – കൊവാക്സിൻ മിശ്രിത വാക്സിൻ ഫലം മികച്ചതെന്ന് ഐ.സി.എം.ആർ. നേരത്തെ കണ്ടെത്തിയിരുന്നു. കൊവാക്സിൻ-കൊവിഷീൽഡ് മിശ്രിതം വ്യത്യസ്ത ഡോസായി നൽകുന്നത് ഫലപ്രദമാണെന്നാണ് ഐ.സി.എം.ആറി.ന്റെ കണ്ടെത്തൽ.

കൊവിഷീൽഡ് – കൊവാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡി.സി.ജി.ഐ. ഈ പഠനത്തിന് അനുമതി നൽകുകയായിരുന്നു.

ഒരു വ്യക്തിക്ക് കൊവാക്സിന്റേയും കൊവീഷീൽഡിന്റെയും മിശ്രിതം നൽകാമോ എന്നതായിരുന്നു പഠനത്തിലെ പ്രധാനപ്പെട്ട ഭാ​ഗം. തുടർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശുപാർശ ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്.

Story Highlight: Fully Vaccinated People Enter Malls Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here