കുട്ടനാട് വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നു ; മന്ത്രി റോഷി അഗസ്റ്റിൻ

കുട്ടനാട്ടിൽ നിന്ന് ജനം പലായനം ചെയ്യുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി
കുട്ടനാട്ടിൽ ഒരു വാർഡിൽ 30 കുടുംബങ്ങൾ വരെ പലായനം ചെയ്യുന്നു. രണ്ട് ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക സർക്കാർ കാണുന്നില്ല. പ്രഖ്യാപിച്ച 500 കോടിയുടെ പദ്ധതിയിൽ ഒന്ന് പോലും നടപ്പായിട്ടില്ല. കുട്ടനാട് കണ്ടിട്ടില്ലാത്തവർ ചേർന്നാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും പി സി വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.
തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശഅനകാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു. ചെളി നീക്കം ചെയ്യാൻ നടപടി തുടങ്ങി. ഒഴുക്ക് തടസപ്പെടുത്തുന്ന പാലം പുനർനിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlight: Government takes Kuttanad issue seriously; Minister Roshi agustin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here