Advertisement

പത്മ മാതൃകയിൽ പുരസ്കാരം കേരളത്തിൽ: നടപടികള്‍ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

August 11, 2021
Google News 1 minute Read
pinarayi vijayan on lakshadweep motion

പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നി കേന്ദ്ര സർക്കാർ മാതൃകയിലുള്ള സിവിലിയന്‍ പുരസ്കാരം കേരളത്തിലും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേരളത്തിന്‍റെ സാമൂഹിക- സാംസ്കാരിക മേഖലയിൽ നി‍ർണായക സംഭാവനങ്ങൾ നൽകിയ വ്യക്തിത്വങ്ങൾക്കായിരിക്കും പുരസ്കാരം. ചീഫ് സെക്രട്ടറി തലത്തിൽ പ്രാഥമിക ചർച്ച നടന്നതായും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്.

അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മുന്‍കാലത്തെ പോലെ നിശ്ചിത ശമ്പളപരിധിയിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. ഓണത്തിന് ശമ്പളം അഡ്വാന്‍സായി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നേരത്തെ ബോണസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷം ഷെയറുകളുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 8.33 ശതമാനം ബോണസ് നല്‍കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here