ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍

ഹിമാചല്‍ പ്രദേശില്‍ കിന്നൂര്‍ ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതാായണ് വിവരം. ഒു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു.
ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ മാത്രം നാല്പതോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഹിമചാല്‍ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കിന്നൂരിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് സമീപം ഇന്നുച്ചയോടെയാണ് അപകടം. കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത മഴയാണ് ഹിമാചലില്‍ പെയ്യുന്നത്.
Story Highlight: landslide himachalpradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here