Advertisement

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ഒന്നാം പ്രതി സുനിൽ കുമാറിനെ ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന് ആവശ്യം: ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകി

August 11, 2021
Google News 2 minutes Read
bank

കരുവന്നൂർസഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ഒന്നാം പ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ ഒരാഴ്ച കസ്റ്റഡിയിൽ നൽകണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ മൂന്ന് ദിവസത്തിന് ശേഷം പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുനിൽ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലർക്കും ഇയാൾ അംഗത്വം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ ഭരണസമിതിക്ക് ​ഗുരുതര വീഴ്ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട്. സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകി. ഒൻപതംഗ ഉദ്യോഗസ്ഥ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് കൈമാറിയത്. ഒരു മാസത്തിനുള്ളിൽ വിശദമായ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

Story Highlight: Karuvannur Bank Fraud: The Crime Branch applied for custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here