Advertisement

പരസ്യങ്ങളില്‍ വധുവിനെ മോഡലാക്കിയുള്ള ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍

August 12, 2021
1 minute Read

സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്, ജ്വല്ലറി പരസ്യങ്ങളില്‍ വധുവിനെ മോഡലാക്കി കൊണ്ടുള്ള ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഭൂരിഭാഗം ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത്. (Kerala brides)

എന്നാൽ വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അഭിപ്രായപ്പെട്ടു.സ്ത്രീധനത്തിനെതിരെ എല്ലാ സ്‌കൂളുകളിലും കോളജ് ക്യാമ്പസുകളിലും പ്രചരണം നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Read Also:

വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഗവര്‍ണര്‍ എഴുതിവാങ്ങി. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും, സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളുടെ നിലപാട് സമൂഹത്തിന് മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement