Advertisement

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍; ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്

August 12, 2021
Google News 1 minute Read

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൊലീസ് മെഡലുകള്‍ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്.ഇതില്‍ 28 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് എന്‍ ഐ എ ഉദ്യോഗസ്ഥരും 13 സി ബി ഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. (police medal)

ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. ഡി വൈ എസ് പി എ അശോകന്‍, മലപ്പുറം എസ് പി സുജിത്ത് ദാസ് എന്നിവര്‍ക്കും മെഡലുകള്‍ ഉണ്ട്. 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ ലഭിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഉത്തര്‍പ്രദേശില്‍ നിന്ന് പത്തും കേരള, രാജസ്ഥാന്‍ പൊലീസ് സേനകളില്‍ നിന്ന് ഒന്‍പത് ഉദ്യോഗസ്ഥരും മെഡലിന് അര്‍ഹരായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് എട്ടും, ബിഹാറില്‍ നിന്ന് ഏഴും, ദില്ലി, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും മെഡലിന് അര്‍ഹരായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ഒരാളെ വീതം മെഡലിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here