വിദ്യാശ്രീ പദ്ധതി; തകരാറിലായ ലാപ്ടോപ് കൊക്കോണിക്സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി

വിദ്യാശ്രീ പദ്ധതി വഴി കുട്ടികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ തകരാറിലായവ കൊക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കും.
ലാപ്‌ടോപ് നല്‍കിയതില്‍ കെഎസ്എഫ്ഇ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടിയാണ് വിദ്യാശ്രീയിലൂടെ കൊക്കോണിക്‌സ് ലാപ്‌ടോപുകള്‍ വിതരണം ചെയ്തത്.
ഇതുവരെ വിദ്യാശ്രീ പദ്ധതി വഴി 2150 ലാപ്‌ടോപുകളാണ് വിതരണം ചെയ്തത്. 4845 കൊക്കോണിക്‌സ് ലാപ്‌ടോപാണ് ആവശ്യപ്പെട്ടത്. കേടായെന്ന് പരാതി ഉയര്‍ന്ന 461 ലാപ്‌ടോപുകള്‍ മാറ്റിനല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം വിദ്യാശ്രീ വഴി സൗജന്യമായല്ല ലാപ്‌ടോപുകള്‍ നല്‍കുന്നതെന്നും അപേക്ഷിക്കുന്നവര്‍ക്കാണ് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിയപരമായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു കൊക്കോണിക്‌സ്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണിതെന്നും ധനമന്ത്രി പറഞ്ഞു.
Story Highlight: coconics laptops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here