Advertisement

അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; പുറത്ത് പ്രതീകാത്മകസഭ ചേര്‍ന്ന് പ്രതിപക്ഷം

August 12, 2021
Google News 2 minutes Read
dollar smuggling

സ്വര്‍ണക്കടത്ത് കേസ് പ്രതി പി എസ് സരിത്ത് മുഖ്യമന്ത്രിക്കെതിരായ നല്‍കിയ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. പി ടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് സമാന്തര അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു.(dollar smuggling)

കെ കെ രമ സഭയ്ക്ക് പുറത്ത് സംസാരിക്കുന്നു

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് ശേഷം സ്പീക്കര്‍ മറ്റുനടപടികളിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്തേക്ക് പ്രതിഷേധച്ചുവട് മാറ്റിയത്. സഭാ കവാടത്തില്‍ ധര്‍ണ നടത്തിയതിന് ശേഷമാണ് പ്രതീകാത്മക സഭ ചേര്‍ന്നത്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി വിദേശകറന്‍സി കടത്തിയെന്ന ആരോപണം നേരിടുന്നത്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ശൂന്യവേളയുടെ തുടക്കത്തില്‍ തന്നെ, കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ എം ബി രാജേഷ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയം ചര്‍ച്ച ചെയ്‌തേ മതിയാകൂ എന്നാവശ്യപ്പെട്ടു. നിയമമന്ത്രി പി രാജീവാണ് ഇതിന് മറുപടി നല്‍കിയത്. ചട്ടവിരുദ്ധമായാണ് പ്രതിപക്ഷം നോട്ടിസ് നല്‍കിയതെന്നും സഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള പല കാര്യങ്ങളിലും മുന്‍പും അടിയന്തര പ്രമേയ നോട്ടിസ് അനുവദിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിര്‍ണ്ണായകമാണ്. ഇത് സഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യുകയെന്നും വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള അവസരമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സരിത്ത് ഡോളര്‍ കടത്ത് കേസില്‍ സരിത്തിന് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടിസ് പുറത്തുവന്നത്. വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യു എ ഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്നായിരുന്നു സരിത്തിന്റെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്.

Read Also : ഡോളർ കടത്ത് കേസ് ; മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തി:മുഖ്യമന്ത്രിക്കെതിരെ പ്രതി സരിത്തിൻ്റെ മൊഴി


ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി വിവരിക്കുന്നത്.

Story Highlight: dollar smuggling ,opposition party, dollar smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here