Advertisement

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

August 12, 2021
1 minute Read
local body election

സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയം ഭരണവാര്‍ഡുകളില്‍കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പില്‍ 79.73ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത.് 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. കണ്ണൂര്‍ ആറളം വീര്‍പ്പാട് വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 92.55ശതമാനമാണ് പോളിങ്. പത്തനംതിട്ട കലഞ്ഞൂര്‍ പുല്ലൂരിലാണ് ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയത്.
പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതെഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചപ്പോള്‍ 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.കണ്ണൂര്‍ ആറളം പഞ്ചായത്തിലെ ഫലമാണ് കേരളം ഉറ്റുനോക്കുന്നത്. ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പാണ് ആറളത്ത് നടന്നത്.
ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമാണ് വാര്‍ഡില്‍ നടന്നത്. വീര്‍പ്പാട് വാര്‍ഡിലെ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

Story Highlight: local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top