Advertisement

നടിയെ ആക്രമിച്ച കേസ്; സമയം നീട്ടി നൽകണമെന്ന വിചാരണ കോടതി ആവശ്യം സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

August 13, 2021
Google News 2 minutes Read
supreme court

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യം.

ഇത് മൂന്നാം തവണയാണ് വിചാരണ പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്ത് നൽകുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടതിനാലാണ് നിർദേശിച്ച സമയപരിധിക്കുള്ളിൽ വാദം കേൾക്കലും വിധി പ്രസ്താവവും പൂർത്തിയാക്കാൻ കഴിയാത്തതെന്ന് സുപ്രിംകോടതിക്ക് കൈമാറിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Read Also : നടിയെ അക്രമിച്ച കേസ് : കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ സുപ്രിം കോടതി അനുവദിച്ച സമയം ഓഗസ്റ്റ് മൂന്നിന് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിക്ക് കത്ത് നൽകിയത്.

Read Also : നടിയെ ആക്രമിച്ച കേസ്: വിസ്താരത്തിനായി കാവ്യാ മാധവന്‍ ഹാജരായി

Story Highlight: Actress attack case: Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here