Advertisement

കൊവിഡ് : കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

August 13, 2021
Google News 1 minute Read
avoid kerala trip says Lakshadweep

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് കൂടി വരുന്ന സാഹചര്യത്തിൽ ആണ് നടപടി എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അടിയന്തര സാഹചര്യത്തിൽ അല്ലാതെ യാത്രകൾ പാടില്ലെന്നും ഉത്തരവുണ്ട്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി. ഏഴ് ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണമെന്ന് ഭരണകൂടം അറിയിച്ചു.

Read Also : ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ

ലക്ഷദ്വീപിൽ 10,268 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 51 പേർ മരണപ്പെട്ടു.

Story Highlight: avoid kerala trip says Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here