Advertisement

”ജാഗ്രതയ്‌ക്കർത്ഥം കരുതൽ” കൊവിഡ് പ്രതിരോധ ബോധവത്ക്കരണ ക്യാമ്പയിന് തുടക്കമായി

August 13, 2021
Google News 1 minute Read
covid

മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന ജാഗ്രതയ്‌ക്കർത്ഥം കരുതൽ എന്ന ബോധവത്കരണ ക്യാമ്പയിനിന് തുടക്കമായി. ക്യാമ്പയിൻ അവതരണഗാനത്തിന്റെയും ക്യാമ്പയിനിന്റെ ട്രെയിലറിന്റെയും പ്രകാശനം ജില്ലാ കളക്ടർ നിർവ്വഹിച്ചതോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. കെ. കുട്ടപ്പൻ, കമൻ്റേറ്ററ്റർ ശ്രീ. ഷൈജു ദാമോദരൻ, കാർട്ടൂണിസ്റ്റ് ശ്രീ.ജീസ് പി. പോൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ട്രോൾ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. ഒന്നാം സമ്മാനം അന്ന സെലീൻ ജോർജ്ജ്, രണ്ടാം സമ്മാനം ഫാസിൽ പുളിക്കൽ എന്നിവർ കരസ്ഥമാക്കി.

ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിലും ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തിനെതിരെ സ്വയം നിയന്ത്രണങ്ങൾ ഉറപ്പിച്ചുകൊണ്ട് ജാഗ്രതയോടെ കോവിഡിനൊപ്പം മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുവാനെ ന്ന ഉദ്ദേശത്തോടെയാണ് ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ബോധവത്കരണത്തിലൂടെ ശീലവൽകരണം എന്ന ലക്ഷ്യത്തിലൂന്നി ജന്മനസ്സുകളിലേക്ക് പ്രതിരോധത്തിന്റെ ജാഗ്രതാ സന്ദേശങ്ങൾ എത്തിക്കുന്നതിനായി വൈവിദ്ധ്യമാർന്ന ബോധവത്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.തന്റെ സ്വതസിദ്ധമായ അവതരണശൈ ലിയിലൂടെ മലയാളികളെ ആവേശം കൊള്ളിക്കുന്ന വാക്ചാതുരിയുമായി പ്രശസ്ത കമെൻറ്റേറ്റർ ഷൈജു ദാമോദരൻ ക്യാമ്പയിനിന്റെ ഭാഗമാകുന്നു. കാർട്ടൂണിസ്റ്റായ ജീസ് പി പോളിന്റെ രചനയിൽ സണ്ണി പി സോണറ്റ് ആണ് ക്യാമ്പയിൻ്റെ അവതരണ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ രചിച്ചു ആലപിച്ച കോവിഡ് ബോധവത്കരണ ഓട്ടൻതുള്ളൽ ബോധവത്കരണത്തിനായി ചിത്രീകരിച്ചിട്ടുണ്ട്. കലാകായികരംഗത്ത് പ്രശസ്തരായ വ്യക്തികളും ക്യാമ്പയിൻ്റെ ഭാഗമാകുന്നുണ്ട്.

ക്യാമ്പയിൻ്റെ ഭാഗമായി കുട്ടികൾക്കിടയിൽ കോവിഡ് ബോധവത്ക്കരണം ശക്തമാക്കുന്നതിനായി അണ്ണാൻ കുഞ്ഞ് എന്ന പേരിലും ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് . ദേശീയ അവാർഡ് ജേതാവായ മാസ്റ്റർ ആദിഷ് പ്രവീൺ ആണ് കുട്ടികൾക്കായുള്ള ക്യാമ്പയിൻ്റെ ബ്രാൻഡ്‌ അംബാസിഡർ. കോവിഡ്കാലത്ത് കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിൻ്റെയും ഒപ്പം അവരുടെ കഴിവുകൾ കോവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ച് കൊണ്ട് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

Read Also : COVID WAR 24X7 ഇത് നമ്മള്‍ ഒരുമിച്ച് നയിക്കുന്ന യുദ്ധം; ഈ യുദ്ധം ജയിച്ചേ മതിയാകൂ

വാർഡ് തല ആർ ആർ ടികൾക്കുള്ള പരിശീലനം, വിവിധ വകുപ്പുകളെ ഉൾകൊള്ളിച്ചുകൊണ്ട് പല മേഖലകളിലും ബോധവത്ക്കരണ സെമിനാറുകൾ, സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചരണ പരിപാടികൾ തുടങ്ങിയവ ക്യാമ്പയിൻ്റെ ഭാഗമായി നടത്തും.

Story Highlight: Covid awareness campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here