ഉന്നത വിജയവും മികച്ച കരിയറും നേടാൻ അറിയേണ്ടതെല്ലാം; ലോജിക് ഒരുക്കുന്നു സൗജന്യ വെബ്ബിനാർ

ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവിത്തിൽ മികച്ച ഒരു നിലയിൽ എത്തണം എന്ന ആഗ്രഹമുള്ളവരാണ് എല്ലാവരും. എന്നാൽ എത്ര നന്നായി പഠിക്കുന്ന വ്യക്തിയാണെങ്കിലും ഉന്നത വിജയം നേടാനും മികച്ച കരിയർ തിരഞ്ഞെടുക്കാനും പലർക്കും കൃത്യമായ ധാരണയുണ്ടാകാറില്ല. ഇപ്പോഴിതാ, ആശങ്കയില്ലാതെ ഉന്നത വിജയവും ഉയർന്ന കരിയറും നേടാൻ ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ ഉള്ള അവസരം ലോജിക് സ്കൂൾ ഓഫ് മാനേജ്മന്റ് നൽകുന്നു.
പ്രൊഫഷണൽ കോഴ്സുകളെ കുറിച്ചും ഉയർന്ന അവസരങ്ങളെയും സാധ്യതകളെയും പറ്റി അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഒരു സൗജന്യ വെബ്ബിനാർ ഒരുക്കിയിരിക്കുകയാണ് ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ്. IMA Platinum Partner ആയ ലോജിക് സ്കൂൾ ഓഫ് മാനേജ്മന്റ്, ഫ്ളവേഴ്സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും കേരള സബ്സ് സ്കൂൾ മാനേജ്മന്റ് അസോസിയേഷന്റെയും പിന്തുണയോടെ ആഗസ്റ്റ് 14 രാവിലെ പതിനൊന്നുമണിക്ക് ഒരുക്കുന്ന സൗജന്യ വെബ്ബിനാറിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
കേരള CBSE സ്കൂൾ മാനേജ്മന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് T.P.M ഇബ്രാഹിം ഖാൻ, വൈസ് പ്രസിഡന്റ് A.M അബൂബക്കർ, പ്രശസ്ത കരിയർ കോച്ച് ആയ ലിമി റോസ് ടോം, 24 ചാനൽ അസ്സോസിയേറ്റ് ന്യൂസ് എഡിറ്റർ ആയ സുജയ പാർവതി എന്നിവർ വെബ്ബിനാറിൽ സംസാരിക്കുന്നു.
വെബ്ബിനാറിൽ പങ്കെടുക്കാൻ www.logiceducation.org Website വഴിയോ, 9895 818 581 എന്ന നമ്പറിലേക്കു വിളിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Story Highlight: Logic School of Management Free Webinar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here