പരാതിക്കുപിന്നില്‍ കൃത്യമായ അജണ്ട: സത്യം കാലം തെളിയിക്കും; പ്രതികരണവുമായി പി കെ നവാസ്
എംഎസ്എഫ് ഹരിത ഭാരവാഹികളുടെ പരാതിയില്‍ പ്രതികരണവുമായി പി കെ നവാസ്. പരാതിക്ക് പിന്നില്‍ ‘ഹരിത’ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചതിലുണ്ടായ തര്‍ക്കമാണ്. തനിക്കെതിരായി ഉയര്‍ന്ന പരാതിക്കുപിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുംണ്ടെന്നും സത്യം കാലം തെളിയിക്കുമെന്നും പി കെ നവാസ് പറഞ്ഞു(PK Navas msf)
എംഎസ്എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികളാണ് എംഎസ്എപ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പരാതി നല്‍കിയത്. വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. മോശം പദപ്രയോഗങ്ങള്‍ നടത്തിയതിനെതിരെ നപടി വേണമെന്ന് പരാതിയില്‍ ഹരിത ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് പരാതി.
Read Also : എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി
അതേസമയം, വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. പരാതി എന്താണെന്നും പരാതിക്കാര്‍ ആരാണെന്നും അറിയില്ലെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലന്നും പിഎംഎ സലാം വ്യക്തമാക്കി.
Story Highlight: PK Navas msf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here