വാക്‌സിന്‍ വിതരണവും കൊവിഡ് പരിശോധനയും ഒരേ കേന്ദ്രത്തില്‍;ബേപ്പൂരില്‍ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം

കോഴിക്കോട് വാക്‌സിന്‍ വിതരണവും കൊവിഡ് പരിശോധനയും ഒരേ കേന്ദ്രത്തില്‍. ബേപ്പൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടവും ഉണ്ടായി.
ബേപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സാധാരണയായി കമ്മ്യൂണിറ്റി ഹാളിലും പരിസരപ്രദേശങ്ങളിലുമാണ്. എന്നാല്‍ വാക്‌സിന്‍ വിതരണവും കൊവിഡ് പരിശോധനയും ഒരേ കേന്ദ്രത്തിലായതോടെയാണ് ആള്‍ക്കൂട്ടമുണ്ടായത്. ബേപ്പൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നിടത്താണ് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമുണ്ടായത്.
കൊവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ രോഗബാധയുണ്ടായ ജില്ലകളിലൊന്നാണ് കോഴിക്കോട്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രമന്ത്രി അടങ്ങിയ സംഘം തിങ്കളാഴ്ച കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദസംഘം കേരളത്തിലെത്തി കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Story Highlight: covid protocol violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here