Advertisement

കൊവിഡ് ജാഗ്രത: തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം

August 14, 2021
Google News 0 minutes Read

കൊവിഡ് കേസുകൾ കൂടുന്നു, തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്. ഇന്നലെയും ജില്ലയിൽ 2348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ 2000 ത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക്.

കൊവിഡ് കണക്കുകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ് എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട് .പലയിടങ്ങളിലും ജനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തിരക്കാണ്. ഷോപ്പിംഗ് മാളുകൾ തുറന്നപ്പോൾ പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള തിരക്കാണ്. ഗതാതഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യവും. ഓണം വരുന്നതോട് കൂടി വളരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കും ആളുകൾ കൂടുതലായി പുറത്തിറങ്ങാനുള്ള സാഹചര്യവുമാണ് അതുകൊണ്ട് തിങ്കളാഴ്ച്ച മുതൽ കർശനമായ പരിശോധനയും സുരക്ഷയും ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു.

ഡിജിപി യുടെ നേതൃത്വത്തിൽ 4 ഡി വൈ എസ് പി മാർക്ക് എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾക്കുള്ള ചുമതല നൽകിയിട്ടുണ്ട്. ജില്ലാ അതിർത്ഥികാലിൽ കൂടുതൽ പൊലീസിനെ വിനിയോഗിച്ചുകൊണ്ടുള്ള പരിശോധനകൾ ഉണ്ടാകും.

കൂടാതെ ഓണത്തോട് അനുബന്ധിച്ച് എത്തുന്ന ലഹരി വസ്തുക്കളുടെ വരവ് എത്തുന്നതുണ്ട് എന്ന സൂചനകളും പൊലീസിന് ലഭിച്ചതിനെ തുടർന്ന് കൂടുതൽ പരിശോധനകൾ ഉണ്ടാകും. എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിരോധം, ഓണത്തിരക്ക് കുറയ്ക്കുക, മയക്കുമരുന്ന് കഞ്ചാവ് മാഫിയകളെ തടയുക എന്നതാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here